KeralaLatest NewsIndia

തൃശൂരിൽ ബിജെപിയിൽ ചേർന്ന മുൻ സിപിഐ നേതാവിന്റെ വീട്ടിൽ ഇ ഡി റെയ്‌ഡ്‌

തൃശൂരിൽ ബിജെപിയിൽ ചേർന്ന മുൻ സിപിഐ ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ ഇ ഡി റെയ്‌ഡ്‌. എന്ഫോഴ്സ്മെന്റ് പരിശോധന മുള്ളൂക്കര സ്വദേശി വിജേഷിന്റെ വീട്ടിലാണ്. വിജേഷിന്റെ സ്വർണ ഇടപാടുകളിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ദിവസങ്ങൾക്ക് മുമ്പാണ് വിജേഷ് ബിജെപിയിൽ ചേർന്നത്.

സ്വർണ്ണ വ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന ആളാണ് വിജേഷ് അള്ളന്നൂർ. സിപിഐയുടെ ലോക്കൽ സെക്രട്ടറിയായിരുന്നു. ഇദ്ദേഹവും ഒപ്പമുള്ളവരും കഴിഞ്ഞ ദിവസമാണ് എംടി രമേശിന്റെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നത്. ഉച്ചക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. വിജേഷിൻ്റെ തൃശ്ശൂർ മനപ്പടിയിലെ തറവാട്ടിലും എസ്എൻ നഗറിലെ വീട്ടിലുമാണ് പരിശോധന നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button