തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ വിവാഹിതയായി . ആശ്വിന്‍ ഗണേശാണ് വരന്‍. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. സോഫ്റ്റ്വയര്‍ എന്‍ജിനീയര്‍ ആണ് അശ്വിന്‍.കുടുംബത്തോട് വളരെ അടുത്ത അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
Read Also: ജോലി തേടിയെത്തിയ കോഴിക്കോട് സ്വദേശികള്‍ ട്രെയിന്‍ തട്ടി മരിച്ചു
സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കൊപ്പം രാധിക സുരേഷ് ഗോപി, സുരേഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. മകളുടെ കല്യാണം കഴിഞ്ഞതില്‍ അതിയായ സന്തോഷമെന്നാണ് കൃഷ്ണ കുമാര്‍ പറഞ്ഞത്. ഇനി ആഘോഷങ്ങള്‍ ഒന്നുമില്ലെന്നും കൊവിഡ് നമ്മളെ പഠിപ്പിച്ചതുപോലെ ചെറിയൊരു വിവാഹമാണ് നമുക്ക് ഇനി വേണ്ടതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. കൃഷ്ണകുമാര്‍ സിന്ധു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. അഹാനയും ഇഷാനിയും ഹന്‍സികയുമാണ് സഹോദരിമാര്‍.
Post Your Comments