Latest NewsKeralaNews

പി.കെ.ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കണമെന്ന് സി.പി.എം ജില്ല കമ്മറ്റി

ജില്ലാ കമ്മിറ്റിയുടെ നിർദേശം സംസ്ഥാന നേതൃത്വത്തെ അറിയിക്കും

പാലക്കാട്: അച്ചടക്ക നടപടി നേരിട്ട പി.കെ.ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കണമെന്നും സി.ഐ.ടി.യു ജില്ലാ പ്രസിഡൻ്റ് പദവിയിൽ നിന്നും ഒഴിവാക്കണമെന്നും സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം. സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നിർദേശം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കമായതിനാൽ ശശി ചെയർമാൻ പദത്തിൽ തുടരുന്നത് പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും നേതൃത്വം പറഞ്ഞു.

read also:അങ്ങനെയൊരു പെൺകുട്ടിയെ അറിയില്ല, സത്യം തെളിയിക്കും: നിവിൻ പോളി

സഹകരണ കോളജ് നിയമനത്തിലെ ക്രമക്കേടും പാർട്ടി ഓഫിസ് നിർമിക്കാനുള്ള അനധികൃത ഫണ്ട് പിരിവും പാർട്ടിയുടെ അന്വേഷണ കമ്മിഷൻ്റെ പരിശോധനയിൽ ശശിക്കെതിരെ തെളിഞ്ഞിരുന്നു. തുടർന്നായിരുന്നു ശശിയ്ക്ക് എതിരെ സി.പി.എമ്മിൻ്റെ അച്ചടക്ക നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button