Latest NewsKeralaEntertainment

‘കാരവാനിൽ ഒളിക്യാമറ വെച്ച് സെറ്റിൽ വേഷം മാറുന്ന ചിത്രങ്ങൾ പകർത്തി പുരുഷന്മാർ ഒന്നിച്ചിരുന്ന് കാണും’- രാധിക

ചെന്നൈ: മലയാള സിനിമാസെറ്റിൽ കാരവനിൽ ഒളിക്യാമറ വച്ച് നടിമാരുടെ ദൃശ്യങ്ങൾ പകർത്തുമെന്ന ഞെട്ടിക്കുന്ന വിവരം ആദ്യമായി പുറത്ത് പറഞ്ഞ് നടി രാധിക ശരത്കുമാർ. കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ.

ഓരോ നടിമാർക്കും പ്രത്യേക ഫോൾഡർ ഉണ്ടെന്നും സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടുവെന്നും രാധിക പറയുന്നു. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക ഒരു വാർത്താചാനലിൽ പറഞ്ഞു.

കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര്‍ സൂക്ഷിക്കുന്നു. ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ട്. സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിച്ച് കണ്ടു എന്നാണ് രാധികയുടെ വെളിപ്പെടുത്തല്‍.

ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിച്ചില്ലെന്നും നടി പറയുന്നു. ആരോപണ വിധേയനായ ദിലീപിനൊപ്പം എന്തിന് സിനിമയില്‍ അഭിനയിച്ചു എന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരില്‍ ഇത്തരക്കാരില്ലേ, അവരോട് നമ്മള്‍ സംസാരിക്കുന്നില്ലേ എന്നായിരുന്നു രാധികയുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button