ആലപ്പുഴ: കൊലക്കേസ് പ്രതികള്‍ക്കൊപ്പം വിനോദയാത്ര നടത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. ആലപ്പുഴ എ.ആര് ക്യാമ്പ് എ.എസ്.ഐ ശ്രീനിവാസനാണ് സസ്പെന്ഷന്.
ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന് നടപടി. പോലീസുകാരനുമൊത്തുള്ള ആഘോഷ വീഡിയോ വൈറല്‍ ആയിരുന്നു.
11 വര്‍ഷം മുമ്പ് ആലപ്പുഴ നഗരത്തെ നടുക്കിയ കൊലപാതക ശ്രമത്തില്‍ ജാമ്യംനേടിയ മൂന്നാംപ്രതി ഉണ്ണിക്കും (41) സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് എ.എസ്.ഐ ശ്രീനിവാസന് ആഘോഷം നടത്തിയത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം.
ആഘോഷത്തിന്റെയും വിനോദയാത്രയുടെയും വിവരങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതിനുപിന്നാലെ പ്രതികള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കാളിയായ എ.എസ്.ഐയുടെ ചിത്രവും വീഡിയോയും വൈറലായിരുന്നു.
Post Your Comments