KeralaLatest News

സർക്കാർ നിശ്ചയിച്ച 6000 രൂപയ്ക്ക് വാടക വീടില്ല: ബന്ധുവീടുകളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്ന് ദുരിതബാധിതർ

കൽപ്പറ്റ: വയനാട് ദുരന്തത്തിൽ പെട്ടവരുടെ പുനരധിവാസത്തിൽ വെല്ലുവിളി. ദുരിതബാധിതരെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വാടക വീടുകളിലേക്ക് മാറ്റുമെന്ന് സർക്കാർ പറഞ്ഞ ദിവസമായിട്ടും 254 കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ തന്നെയാണ്.

സർക്കാർ നിശ്ചയിച്ച 6000 രൂപയ്ക്ക് വീടുകൾ ലഭ്യമല്ലാത്തതും വീട്ടുടമകൾ മുൻകൂർ തുക ചോദിക്കുന്നതുമാണ് വാടക വീടുകൾ കിട്ടാൻ പ്രതിസന്ധിയാകുന്നത്. അതിനിടെ, ക്യാമ്പുകൾ വേഗത്തിൽ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബന്ധുവീടുകളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതായും ദുരിതബാധിതർ പറയുന്നു.

ഉരുൾപ്പൊട്ടലിൽ വീട് നഷ്ടമായ ദുരിതബാധിതയായ വീട്ടമ്മ പറയുന്നത് ഇങ്ങനെ…

ആദ്യം വീടെടുത്ത് തരാമെന്നായിരുന്നു വാഗ്ദാനം, പിന്നീട് നമ്മൾ തന്നെ വീട് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു. സ്കൂളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. ക്യാമ്പ് അവസാനിപ്പിച്ച് സ്കൂൾ തുറക്കണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വീട് കിട്ടാനില്ല. അതോടെ മകളുടെ വീട്ടിലേക്ക് മാറേണ്ട സ്ഥിതിയായി. വീട് നഷ്ടപ്പെട്ട പാവപ്പെട്ടവരുടെ ദുരിതം സർക്കാർ മനസിലാക്കണമെന്നും മുണ്ടക്കൈ സ്വദേശി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button