KeralaLatest NewsNews

പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടില്‍: മൂന്നു മണിക്കൂറോളം ദുരന്ത ബാധിത മേഖലയില്‍ ചെലവഴിക്കും, വയനാട്ടില്‍ ഗതാഗത നിയന്ത്രണം

കല്‍പ്പറ്റ ജനമൈത്രി ജങ്ഷൻ മുതല്‍ കെഎസ്‌ആർടിസി ഗാരേജ് ജങ്ഷൻ വരെയും പാർക്കിങ് നിയന്ത്രണം ബാധകമാണ്.

കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിത പ്രദേശം ശനിയാഴ്ച സന്ദർശിക്കും. ശനിയാഴ്ച 11.55നു പ്രധാനമന്ത്രി വയനാട്ടില്‍ എത്തും. 12 മണി മുതല്‍ 3 മണി വരെ പ്രധാമന്ത്രി വയനാട്ടില്‍ ചെലവഴിക്കുമെന്നാണ് റിപ്പോർട്ടുകള്‍. ഇതിന്റെ ഭാഗമായി ഈ മാസം 10ന് ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി.

പത്താം തീയതി രാവിലെ പത്ത് മണി മുതലാണ് നിയന്ത്രണം. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ പാടില്ല. ഇവിടേക്ക് ആംബുലൻസ് ഉള്‍പ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റി വിടുകയുള്ളുവെന്നും പൊലീസ് വ്യക്തമാക്കി. കല്‍പ്പറ്റ ജനമൈത്രി ജങ്ഷൻ മുതല്‍ കെഎസ്‌ആർടിസി ഗാരേജ് ജങ്ഷൻ വരെയും പാർക്കിങ് നിയന്ത്രണം ബാധകമാണ്.

ടാക്സി, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ രാവിലെ 11 മുതല്‍ പ്രധാനമന്ത്രി സന്ദർശനം കഴിഞ്ഞു മടങ്ങുന്നതു വരെ കല്‍പ്പറ്റ- കൈനാട്ടി ബൈപ്പാസ് ജങ്ഷൻ മുതല്‍ മേപ്പാടി വിംസ് ആശുപത്രി വരെയും മേപ്പാടി ടൗണ്‍ മുതല്‍ ചൂരല്‍മല വരെയുള്ള റോഡിന്റെ ഇരു വശങ്ങളിലും പാർക്ക് ചെയ്യാൻ പാടില്ല.

read also: നാഗചൈതന്യയും ശോഭിതയും വിവാഹിതരാകുന്നു: ആശംസകളുമായി നാഗാര്‍ജുന

ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സുല്‍ത്താൻ ബത്തേരി- മാനന്തവാടി ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെഎസ്‌ആർടിസി, സ്വകാര്യ ബസുകള്‍ കല്‍പ്പറ്റ, കൈനാട്ടി ജങ്ഷൻ കഴിഞ്ഞുള്ള ബൈപ്പാസ് റോഡില്‍ കയറി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം കല്‍പ്പറ്റ ബൈപ്പാസിലൂടെ പോകണം. കോഴിക്കോട് നിന്നു മാനന്തവാടി, ബത്തേരി ഭാഗത്തേക്ക് വരുന്ന കെഎസ്‌ആർടിസി, സ്വകാര്യ ബസുകള്‍ കല്‍പ്പറ്റ ജനമൈത്രി ജങ്ഷൻ കഴിഞ്ഞുള്ള ബൈപ്പാസ് റോഡിലൂടെ കയറി ആളെയിറക്കുകയും ചെയ്ത ശേഷം ബൈപ്പാസിലൂടെ തന്നെ പോകണം.

വടുവൻചാല്‍ ഭാഗത്തു നിന്നു വരുന്ന കെഎസ്‌ആർടിസി, സ്വകാര്യ ബസുകള്‍ മൂപ്പൈനാട്- നെടുമ്ബാല- തൃക്കൈപ്പറ്റ- മുട്ടില്‍- കൈനാട്ടി വഴി ബൈപ്പാസിലേക്ക് കയറണം. ബത്തേരി, മാനന്തവാടി ഭാഗത്തു നിന്നു കല്‍പ്പറ്റയ്ക്ക് വരുന്ന വാഹനങ്ങള്‍ ബൈപ്പാസില്‍ കയറി കൈനാട്ടി ജങ്ഷനില്‍ ആളെയിറക്കി തിരിച്ചു പോകണം.

ബത്തേരി ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ കൈനാട്ടി ജങ്ഷനില്‍ നിന്നു തിരിഞ്ഞു പുളിയാർമല- മണിയൻകോട്- മുണ്ടേരി- വെയർഹൗസ് ജങ്ഷൻ- പുഴമുടി- വെള്ളാരംകുന്ന് വഴി പോകണം. മാനന്തവാടി ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നാലാം മൈല്‍- വെള്ളമുണ്ട- കുറ്റ്യാടി ചുരം വഴി പോകണം. കോഴിക്കോട് ഭാഗത്തു നിന്നു മാനന്തവാടി ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ വൈത്തിരി- പൊഴുതന- പടിഞ്ഞാറത്തറ വഴിയാണ് പോകേണ്ടത്. കോഴിക്കോട് ഭാഗത്തു നിന്നു ബത്തേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വൈത്തിരി- പൊഴുതന- പടിഞ്ഞാറത്തറ- കമ്ബളക്കാട്- പച്ചിലക്കാട്- മീനങ്ങാടി വഴി പോകണം. വടുവൻചാല്‍ ഭാഗത്തു നിന്നു കല്‍പ്പറ്റയിലേക്കുള്ള വാഹനങ്ങള്‍ മൂപ്പൈനാട്- നെടുമ്ബാല- തൃക്കൈപ്പറ്റ- മുട്ടില്‍ വഴിയും പോകണം.

ബത്തേരി ഭാഗത്തു നിന്നു കോഴിക്കോടേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ ബീനാച്ചി- കേണിച്ചിറ- പനമരം- നാലാം മൈല്‍ വഴിയോ മീനങ്ങാടി- പച്ചിലക്കാട്- നാലാം മൈല്‍ വഴിയോ കുറ്റ്യാടി ചുരം വഴി പോകണം. മാനന്തവാടി ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ നാലാം മൈല്‍- വെള്ളമുണ്ട വഴി കുറ്റ്യാടി ചുരം വഴിയും പോകേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button