Latest NewsIndiaNews

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് ജമ്മു കശ്മീരില്‍ വികസനത്തിന്റെയും സമഗ്ര പുരോഗതിയുടേയും മാറ്റമാണ് ഉണ്ടായത്. അഞ്ച് വര്‍ഷം കൊണ്ട് എല്ലാ മേഖലയിലും പുത്തന്‍ ഉണര്‍വും മാറ്റവും ദൃശ്യമായിട്ടുണ്ട്. കശ്മീരിനെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. മുരടിപ്പും നിശ്ചലാവസ്ഥയും മാറി. പ്രതീക്ഷയും പ്രത്യാശയും ജനങ്ങളില്‍ ദൃശ്യമാണ്. റോഡ്, റെയില്‍, വൈദ്യുതി, ആരോഗ്യം, ടുറിസം, കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെല്ലാം വന്‍ കുതിപ്പ് ഉണ്ടായിട്ടുണ്ട്.

read also: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: മരിച്ചവരില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മുഴുവന്‍ ഇന്ന് സംസ്‌കരിക്കും: മന്ത്രി കെ രാജന്‍

ഐഐഎമ്മുകള്‍, ഐഐടികള്‍, എയിംസ്, ഐഐഎംഎകള്‍, മെഡിക്കല്‍ കോളേജുകള്‍, റിംഗ് റോഡുകള്‍, കശ്മീരിലേക്കുള്ള ട്രെയിന്‍, മേല്‍പ്പാലങ്ങള്‍ എന്നിവ പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ യാഥാര്‍ത്ഥ്യമായി. 20 ലക്ഷത്തിലധികം സഞ്ചാരികളാണ് കശ്മീര്‍ സഞ്ചരിക്കാനായെത്തുന്നത്. സഞ്ചാരികളുടെ ഒഴുക്ക് വിനോദ സഞ്ചാരമേഖലയിലെ നിക്ഷേപത്തിനും വഴി തുറന്നു.

2019 ഓഗസ്റ്റ് 5 നാണ് ഭരണഘടനയുടെ 370-ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയത്. ഭരണഘടനയുടെ 370- ാം വകുപ്പില്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വ്യവസ്ഥകള്‍ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ റദ്ദാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button