KeralaLatest NewsNews

100 കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ സൗജന്യമായി ഭൂമി നല്‍കും: ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ബോബി ചെമ്മണ്ണൂര്‍

വയനാട്: വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനായി സൗജന്യമായി ഭൂമി നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍. വീടുകള്‍ നിര്‍മ്മിക്കാന്‍ മേപ്പാടിയിലെ 1000 ഏക്കറില്‍ സൗജന്യമായി സ്ഥലം വിട്ടുനല്‍കുമെന്നും ബോബി അറിയിച്ചു. ദുരന്ത ബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

Read Also: ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വയനാടിന് കൈത്താങ്ങാകാന്‍ മോഹന്‍ലാലിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നടി സംയുക്ത

ദുരന്തമുണ്ടായ ദിവസം മുതല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായ ബോബി ചെമ്മണ്ണൂര്‍ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ ദുരന്തമുഖത്ത് ഇപ്പോഴും കര്‍മ്മനിരതരാണ്. ക്യാമ്പുകളില്‍ അവശ്യസാധനങ്ങളും എത്തിക്കുന്നുണ്ട്. ട്രസ്റ്റിന്റെ ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്.

സഹായം ആവശ്യമുള്ളവര്‍ക്ക് 7902382000 എന്ന ബോചെ ഫാന്‍സ് ഹെല്‍പ് ഡസ്‌കിന്റെ നമ്പറില്‍ വിളിക്കുകയോ വാട്സാപ്പില്‍ വോയ്‌സ് മെസ്സേജ് അയക്കുകയോ ചെയ്യാമെന്ന് അസോസിയേഷന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button