KeralaLatest NewsNews

കനത്തമഴ : 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷൻ സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും അവധി

സംസ്ഥാനത്ത് തീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ബുധനാഴ്‌ച) അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ട, എറണാകുളം, വായനാട്, കോഴിക്കോട്, തൃശ്ശൂർ, കാസർകോട്, മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

തീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷൻ സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്നാണ് ജില്ലാ കളക്‌ടർ അറിയിച്ചിരിക്കുന്നത്.

read also: മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണരുത്, സെല്‍ഫിയും വേണ്ട: മുന്നറിയിപ്പുമായി പൊലീസ്

മുഴുവൻ വിദ്യാർഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യല്‍ സ്ഥാപനങ്ങള്‍ക്ക്/ കോഴ്സുകള്‍ക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

പാലക്കാട് ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button