വയനാട്ടിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലും ഒറ്റപ്പെട്ടയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ എയർ ലിഫ്റ്റ് ചെയ്യാൻ വ്യോമസേനയുടെ 2 ഹെലികോപ്റ്ററുകൾ കോയമ്പത്തൂരിലെ സുലൂരിൽ നിന്ന് എത്തും.
പുഴ കുത്തിയൊലിച്ച് വരുന്നതിനാൽ അപകടം കൂടുതലായി ബാധിച്ച സ്ഥലത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റർ സഹായം തേടിയത്. അതുകൊണ്ട് അതിവേഗം മുഖ്യമന്ത്രി സൈന്യസഹായം തേടുകയായിരുന്നു.
രണ്ട് ഹെലികോപ്റ്റർ ഉടൻ തന്നെ വയനാട്ടിലേക്ക് എത്തും. കുടുങ്ങി കിടക്കുന്നവർ ഉണ്ടെങ്കിലും എയർ ലിഫ്റ്റിംഗ് വഴി രക്ഷാപ്രവർത്തനം നടത്തും. രണ്ട് കമ്പനി എൻഡിആർഎഫ് ടീം കൂടെ രക്ഷാപ്രവർത്തിനായി എത്തും. മന്ത്രിസംഘവും വയനാട്ടിലേക്ക് തിരിക്കും. പുലർച്ചെ തന്നെ മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. തൃശൂർ മുതൽ വടക്കോട്ടുള്ള ഫയർഫോഴ്സ് സംഘത്തെ പൂർണമായി വയനാട്ടിലേക്ക് നിയോഗിച്ചിട്ടുണ്ട്.
അതേസമയം, വയനാട് മുണ്ടക്കൈ, ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്ന് തങ്ങൾ നൂറോളം പേർ കുടുങ്ങിക്കിടക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. വയനാട് ട്രീ വാലി റിസോർട്ടിലാണുള്ളത്. ഇവിടെയുള്ള ഒരുവിധ എല്ലാ വീടുകളും പോയെന്നും ചുറ്റും പോയിക്കിടക്കുകയാണെും ഇവർ മാധ്യമങ്ങളോട് പറഞ്ഞു.
ചൂരല്‍മല പാലം ഉരുള്‍പൊട്ടലില്‍ നശിച്ചതോടെ ആളുകള്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താൻ സാധിക്കുന്നില്ല. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വീണ്ടും മലവെള്ളപ്പാച്ചിലുണ്ടാവുകയും രക്ഷാപ്രവര്‍ത്തകര്‍ ഓടിരക്ഷപ്പെട്ടുകയുമായിരുന്നു. നിരവധി വാഹനങ്ങളും ഒഴുകിപോയി.
മുമ്പ് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിനടുത്താണ് മുണ്ടക്കൈ.ഇന്നലെ രാവിലെ മുതല്‍ ശക്തമായ മഴയായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. ഒറ്റപ്പെട്ട മേഖലകളില്‍ നിന്ന് ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
രക്ഷാപ്രവര്‍ത്തനത്തിനിടെയും ചൂരല്‍മല ടൗണില്‍ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. രക്ഷാപ്രവര്‍ത്തകര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
Post Your Comments