KeralaLatest NewsNews

റാന്നിയില്‍ കാണാതായ 10 വയസ്സുകാരിയെ കണ്ടെത്തി

പത്തനംതിട്ട: റാന്നിയില്‍ കാണാതായ 10 വയസ്സുകാരിയെ കണ്ടെത്തി. ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. റാന്നി പഴവങ്ങാടി ചെറുവാഴക്കുന്നം തടത്തില്‍ കാച്ചാണത്ത് വീട്ടില്‍ ആഗ്‌നസ് ജോമോനെയാണ് ഇന്ന് രാവിലെ ഒന്‍പത് മണിയോടെ കാണാതായത്. സംഭവത്തില്‍ റാന്നി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

Read Also: അര്‍ജുന്‍ മിഷന്‍: ഈശ്വര്‍ മല്‍പെ വീണ്ടും നദിയിലിറങ്ങി, ഇന്നുകൂടി പരമാവധി ശ്രമിക്കുമെന്ന് ജില്ലാ ഭരണകൂടം

വീട്ടില്‍ മുത്തശ്ശി റോസമ്മ മാത്യുവും അനുജത്തിയും മാത്രമാണ് ഉണ്ടായിരുന്നത്. മുത്തശ്ശി പാല്‍ കൊടുക്കാന്‍ അയല്‍ വീട്ടിലേക്ക് പോയപ്പോഴാണ് കുട്ടിയെ കാണാതായത്. വീടിന്റെ അടുക്കള വാതില്‍ തുറന്നു കിടക്കുകയായിരുന്നു. എന്നാല്‍ കുട്ടി സുരക്ഷിതയാണെന്ന് പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button