KeralaLatest NewsNews

മണപ്പുറം ഫിനാന്‍സിലെ കോടികളുടെ തട്ടിപ്പ്: ധന്യയെ കുറിച്ച് അവിശ്വസനീയമായ വിവരങ്ങള്‍ പുറത്ത്

തൃശൂര്‍: വലപ്പാട് മണപ്പുറം കോംപ്‌ടെക് ആന്‍ഡ് കണ്‍സള്‍ട്ടന്‍സ് ലിമിറ്റഡിന്റെ അക്കൗണ്ടില്‍ നിന്നു 19.94 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ അറസ്റ്റിലായ കൊല്ലം നെല്ലിമുക്ക് സ്വദേശിനി ധന്യ മോഹന്‍ (40) എട്ട് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ധന്യ കീഴടങ്ങിയിരുന്നു. ഇന്നു തൃശൂരിലെ കോടതിയില്‍ ഹാജരാക്കി. കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു.

Read Also: വിവാഹ വാഗ്ദാനം നല്‍കി പണവും ആഭരണങ്ങളും തട്ടി: ശ്രുതി ചന്ദ്രശേഖരൻ പിടിയില്‍

ധന്യയുടെ 4 വര്‍ഷത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്കു പണം കൈമാറിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ധന്യ മോഹന്റെ പേരില്‍ മാത്രം അഞ്ച് അക്കൗണ്ടുകളുണ്ട്. ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാന്‍ പൊലീസ് നടപടി ആരംഭിച്ചു. ബന്ധുക്കളുടെ പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും. ധന്യ ആഡംബര കാര്‍ അടക്കം 3 വാഹനങ്ങള്‍ വാങ്ങിയതായി പൊലീസിനു വിവരം ലഭിച്ചു. വലപ്പാട്ടു സ്ഥലംവാങ്ങി വീടു നിര്‍മിച്ചു. കാര്‍ പാര്‍ക്കിങ്ങിനു വേണ്ടി മാത്രം പ്രത്യേകം ഭൂമി വാങ്ങി. ഓണ്‍ലൈന്‍ റമ്മിയുമായി ബന്ധപ്പെട്ടു രണ്ടുകോടി രൂപയുടെ ദുരൂഹ പണമിടപാടു നടന്നതിന്റെ തെളിവുകളും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു.കമ്പനിയില്‍ അസി. ജനറല്‍ മാനേജര്‍-ടെക് ലീഡ് ആയിരുന്നു ധന്യ. 20 വര്‍ഷത്തോളമായി ജോലി ചെയ്യുന്നു. കമ്പനിയുടെ ഡിജിറ്റല്‍ പഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്ന് 80 ലക്ഷം രൂപ ധന്യ തന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതു സ്ഥാപനം കണ്ടെത്തിയതോടെയാണു വന്‍തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ 5 കൊല്ലത്തിനിടെ ധന്യ തന്റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകളിലേക്ക് 8000 ഇടപാടുകളിലൂടെ 20 കോടിയോളം രൂപ കൈമാറ്റം ചെയ്തതായി പരിശോധനയില്‍ സൂചന ലഭിച്ചു. ഇതോടെ കമ്പനി അധികൃതര്‍ വലപ്പാട് പൊലീസിനു രേഖാമൂലം പരാതി നല്‍കി. ധന്യയെ ഇന്ന് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button