Latest NewsKerala

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരായ യുവതി തട്ടിയെടുത്ത് 20 കോടിയോളം രൂപ: പിടിക്കപ്പെടുമെന്നായപ്പോൾ മുങ്ങി

തൃശൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരായ യുവതി സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി മുങ്ങി. വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കൺസൾട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്ന ധന്യ മോഹൻ എന്ന യുവതിയാണ് പണം തട്ടിയെടുത്ത ശേഷം മുങ്ങിയത്. വ്യാജ ലോണുകൾ ഉണ്ടാക്കിയാണ് യുവതി ലക്ഷങ്ങൾ സ്ഥാപനത്തിൽ നിന്നും കൈക്കലാക്കിയത്.

18 വർഷത്തോളമായി ഇതേ സ്ഥാപനത്തിൽ അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു ധന്യ മോഹൻ. 2019 മുതൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് കമ്പനിയിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കിയാണ് പണം തട്ടിയെടുത്തത്. കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ടിൽ നിന്നും അവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക്  20 കോടിയോളം രൂപ പണം ട്രാൻസ്ഫർ ചെയ്താണ് തട്ടിപ്പ്.

തട്ടിയെടുത്ത പണം ഉപയോ​ഗിച്ച് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങി. പിടിയിലാവും എന്ന് മനസ്സിലായ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി രക്ഷപ്പെട്ടെന്നും പരാതിയിൽ പറയുന്നു. വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുവതി ഒളിവിൽ പോകുന്നതിനു തൊട്ടുമുമ്പ് വരെ 18 വർഷത്തോളമായി തിരുപഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് താമസിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button