Latest NewsNewsIndia

അര്‍ജുന്‍ ദൗത്യം: റഡാറിന്റെ സിഗ്‌നല്‍ മാപ് പുറത്ത്, ലഭിച്ചത് നദിക്കരയില്‍ നിന്ന് 40 മീറ്റര്‍ അകലെ

ബെംഗളൂരു: നദിക്കരയില്‍ അര്‍ജുന് വേണ്ടി തെരച്ചില്‍ നടത്തുന്ന സ്ഥലത്ത് നിന്നുള്ള റഡാറിന്റെ സിഗ്‌നല്‍ മാപ് പുറത്തുവന്നു. നദിക്കരയില്‍ നിന്ന് 40 മീറ്റര്‍ മാറിയുള്ള സ്ഥലത്ത് നിന്നാണ് സിഗ്‌നല്‍ കിട്ടിയത്. ആ സ്ഥലം കേന്ദ്രീകരിച്ചാണ് ഇന്ന് നാവികസേന പരിശോധന നടത്തുന്നത്. ഷിരൂരെ മലയിടിഞ്ഞ് വീണ സ്ഥലത്തെ സിഗ്‌നല്‍ കിട്ടിയ പ്രദേശത്തെ സിഗ്‌നല്‍ മാപ് ചെയ്തതാണ് ഇത്. എന്‍ഐടി സൂറത് കലിലെ വിദഗ്ധര്‍ ആണ് ഈ ഏകദേശമാപ് തയ്യാറാക്കിയത്. മണ്ണ് ഇടിഞ്ഞിറങ്ങിയ രീതി വെച്ച് നോക്കിയാല്‍ അതിനടിയിലുള്ള ട്രക്ക് മറിഞ്ഞ് നീങ്ങാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് മാപ് തയ്യാറാക്കിയത്.

Read Also: ഗുണ്ടയ്‌ക്കൊപ്പം ഒളിച്ചോടിയ ഐഎഎസുകാരന്റെ ഭാര്യ തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍കയറ്റിയില്ല: യുവതി ജീവനൊടുക്കി

20 ടണ്‍ ഭാരമുള്ള ലോറിയാണ് അര്‍ജുന്റേത്. മല മുകളില്‍ നിന്ന് നദിയിലേക്ക് 200 മീറ്ററോളം മണ്ണ് ഇടിഞ്ഞിറങ്ങിയിട്ടുണ്ട്. അതിന്റെ ആഘാതം പരിശോധിച്ചാല്‍ ഇത്ര ഭാരമുള്ള ലോറി ഇപ്പോഴുള്ള കരയില്‍ നിന്ന് 40 മീറ്ററോളം അകലത്തില്‍ ആകാം. അവിടെ നിന്നാണ് സിഗ്‌നലുകളും ലഭിച്ചിരിക്കുന്നത്. സിഗ്‌നല്‍, മണ്ണിടിഞ്ഞിറങ്ങിയതിന്റെ ആഘാതം -ഇത് രണ്ടും പരിശോധിച്ച് ഉണ്ടാക്കിയ ഏകദേശ സിഗ്‌നല്‍ മാപ് ആണിത്. സിഗ്‌നല്‍ ലഭിച്ച ഇടം അര്‍ജുന്റെ ലോറി തന്നെയാണെങ്കില്‍, ഏതാണ്ട് ലോറി കിടക്കാനുള്ള സാധ്യതയാണ് കടും ചുവപ്പ് നിറത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനും ലോറിയും കരയിലെ മണ്‍കൂനയ്ക്ക് അടിയിലില്ലെന്ന് ഇന്നലത്തെ തെരച്ചിലിന്റെ അവസാനമാണ് സൈന്യം സ്ഥിരീകരിച്ചത്. റോഡില്‍ മണ്ണിനടിയില്‍ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ സാന്നിധ്യമില്ലെന്നും കര്‍ണാടക സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍, സൈന്യമെത്തിയതോടെ പ്രതീക്ഷ കൂടി. പക്ഷെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ച് കൊണ്ട് ലോറി കരയിലില്ലെന്ന് സൈന്യം സ്ഥിരീകരിക്കുകയായിരുന്നു. തെരച്ചില്‍ ഏഴു ദിവസം പിന്നിട്ടിട്ടും അര്‍ജുനെ കാണാത്തതില്‍ വലിയ നിരാശയിലാണ് കുടുംബം.

shortlink

Related Articles

Post Your Comments

Related Articles


Back to top button