Latest NewsIndiaNews

അര്‍ജുന്‍ രക്ഷാദൗത്യം ഇന്ന് എട്ടാം ദിവസത്തിലേയ്ക്ക്, ഗംഗാവാലി നദിയില്‍ 8 മീറ്റര്‍ ആഴത്തില്‍ ‘അജ്ഞാത’ വസ്തു

കാര്‍വാര്‍: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ എട്ടാം ദിവസത്തിലേക്ക്. ഗംഗാവാലി നദിയില്‍ തീരത്തുനിന്നു 40 മീറ്റര്‍ മാറി 8 മീറ്റര്‍ ആഴത്തില്‍ ഒരു വസ്തുവിന്റെ സിഗ്‌നല്‍ ലഭിച്ചതാണു പ്രതീക്ഷ നല്‍കുന്നത്. ഈ ഭാഗത്താണ് നാവിക സേന ഇന്നു തിരച്ചില്‍ നടത്തുന്നത്. തിരച്ചിലിനായി കൂടുതല്‍ സേനയും രംഗത്തുണ്ട്.

Read Also: മോട്ടോര്‍ വാഹന വകുപ്പിന്‍റെ പേരില്‍ സന്ദേശം, ലിങ്ക് ക്ലിക്ക് ചെയ്തതോടെ അരലക്ഷം രൂപ നഷ്ടമായി: പരാതിയുമായി ബാങ്കുദ്യോഗസ്ഥ

അതേസമയം, ഐഎസ്ആര്‍ഒ നല്‍കിയ ഉപഗ്രഹദൃശ്യങ്ങളില്‍ വ്യക്തതയില്ലെന്ന് ഉത്തര കന്നഡ കലക്ടര്‍. ‘മണ്ണിടിച്ചിലിന് മുന്‍പും ശേഷവുമുള്ള ദൃശ്യങ്ങള്‍ ലഭിച്ചു. അപകടത്തിന് മുന്‍പുള്ള ദൃശ്യങ്ങളില്‍ വ്യക്തതയില്ല. എന്നാല്‍ അപകടശേഷമുള്ള ദൃശ്യങ്ങളില്‍ ചില സൂചനയുണ്ട്. ഇതുപ്രകാരമാകും ഇന്നത്തെ തിരച്ചില്‍’, കലക്ടര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button