പുറമേരി: കോഴിക്കോട് സാമ്പാറിൽ പ്ലാസ്റ്റിക് കണ്ടെത്തിയ ഹോട്ടൽ പൂട്ടിച്ച് ആരോഗ്യ വകുപ്പ്. കോഴിക്കോട് പുറമേരിയില്‍ ഊണിനൊപ്പം വിളമ്പിയ സാമ്പാറിലാണ് പ്ലാസ്റ്റിക് കണ്ടത്. ഊണ് കഴിക്കുന്നതിനിടെ സാമ്പാറില്‍ നിന്നും പ്ലാസ്റ്റിക് കൂട് കിട്ടിയ വിവരം അറിയിച്ചപ്പോള്‍, കടയിലെ ജീവനക്കാരന്‍ ‘കുഴപ്പമില്ല പ്‌ളാസ്റ്റിക് സഞ്ചിയല്ലേ’ എന്ന മറുപടിയാണ് നല്‍കിയത്.
ഇതിനു പിന്നാലെ ഊണ് കഴിക്കാനെത്തിയയാള്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയ്ക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. കറിയില്‍ പ്ലാസ്റ്റിക് കണ്ടെത്തിയത് പ്രശ്‌നമില്ലെന്ന നിലപാടിലാണ് കടയിലുള്ളവര്‍. ഭക്ഷണം കഴിക്കാനെത്തിയ ആള്‍ പരാതി പറയുമ്പോള്‍ അവിടെ ഉള്ളവര്‍ ചിരിക്കുന്നതും വീഡിയോയിലുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഊണില്‍നിന്ന് പ്ലാസ്റ്റിക് സഞ്ചി കണ്ടെടുത്ത് ഹോട്ടല്‍ പൂട്ടിക്കുകയായിരുന്നു. സ്ഥാപനത്തിന് പിഴ ചുമത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
Post Your Comments