KeralaLatest NewsNews

തൃശൂരില്‍ വീണ്ടും ആവേശം മോഡലില്‍ ഗുണ്ടയുടെ ജന്മദിനാഘോഷം: 32 പേര്‍ പൊലീസ് കസ്റ്റഡിയില്‍

തൃശൂര്‍: തൃശൂര്‍ റൗണ്ടില്‍ തെക്കേഗോപുരനടയ്ക്ക് മുന്‍പിലായി ഗുണ്ടയുടെ ജന്മദിനാഘോഷം. ആഘോഷത്തിനായി ഒത്തുകൂടിയ പ്രായപൂര്‍ത്തിയാകാത്ത 16 പേരുള്‍പ്പെടെ 32 പേരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് കൊലപാതകം ഉള്‍പ്പെടെ 12 കേസുകളില്‍ പ്രതിയായ പുത്തൂര്‍ സ്വദേശി സാജന്റെ പിറന്നാളാഘോഷിക്കാനാണ് ചെറുപ്പക്കാര്‍ തെക്കേനടയില്‍ ഒത്തുകൂടിയത്. പിറന്നാളിന് മുറിക്കാനായി കേക്കും തയാറാക്കിയിരുന്നു.

Read Also: ബിജെപി അനുകൂല നിലപാട്: എം.കെ വര്‍ഗീസ് തൃശ്ശൂര്‍ മേയര്‍ സ്ഥാനം ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി

സംഭവമറിഞ്ഞ ഈസ്റ്റ് പൊലീസ് നാലു വാഹനങ്ങളിലായി എത്തി സംഘത്തെ വളഞ്ഞു. ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞ പൊലീസ് എല്ലാവരെയും പിടികൂടുകയായിരുന്നു.

അടുത്തിടെ ജയില്‍ മോചിതനായ സാജന്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് കൂട്ടാളികളെ ഉണ്ടാക്കിയത്. തുറന്ന വാട്‌സ്ആപ്പില്‍ ‘എസ്.ജെ’ എന്ന പേരില്‍ ഗ്രൂപ്പും ഉണ്ടാക്കി. ഇതില്‍ ആസൂത്രണം ചെയ്ത പ്രകാരമാണ് യുവാക്കള്‍ തെക്കേഗോപുരനടയില്‍ ഒത്തുകൂടിയത് എന്നാണ് വിവരം.

സാജന്‍ സിനിമാ സ്‌റ്റൈലില്‍ തേക്കിന്‍കാട് മൈതാനിയിലെത്താനുള്ള തയാറെടുപ്പിലായിരുന്നു. സംഭവത്തില്‍ സംഘാംഗങ്ങള്‍ പിടിയിലായെങ്കിലും സാജനെ കസ്റ്റഡിയിലെടുക്കാന്‍ ആയിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button