KeralaLatest NewsNews

24 മണിക്കൂറിനിടെ കേരളത്തില്‍ 11,050 പേര്‍ക്ക് പനി: മൂന്ന് മരണം, ഡെങ്കിയും എച്ച്‌1എന്‍1ഉം വര്‍ദ്ധിക്കുന്നു

എലിപ്പനി ബാധിച്ച്‌ മൂന്നു പേരും എച്ച്‌-1എന്‍-1 ബാധിച്ച്‌ മൂന്നു പേരും കഴിഞ്ഞ അഞ്ചു ദിവസത്തിനിടയില്‍ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,050 പേരാണ് പനി ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. മൂന്ന് പേര്‍ പനി ബാധിച്ച്‌ മരിക്കുകയും ചെയ്തു.

read also: സുരേഷ് ഗോപിയെ പ്രശംസിച്ചതില്‍ രാഷ്ട്രീയം കാണേണ്ട, അദ്ദേഹത്തോട് സംസാരിക്കാൻ പാടില്ലെ : തൃശൂര്‍ മേയര്‍

11,000ല്‍ അധികം രോഗികള്‍ എത്തിയതില്‍ 159 പേര്‍ക്ക് ഡെങ്കിപ്പനിയും 42 പേര്‍ക്ക് എച്ച്‌1എന്‍1ഉം സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച്‌ കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ അരലക്ഷത്തിലേറെപ്പേര്‍ പനി ബാധിച്ച്‌ ചികിത്സ തേടി വിവിധ ആശുപത്രികളിലെത്തിയിട്ടുണ്ട്. 493 പേര്‍ക്ക് ഡെങ്കിപ്പനിയും 69 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 158 പേര്‍ക്ക് എച്ച്‌-1എന്‍-1 ഉം സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച്‌ മൂന്നു പേരും എച്ച്‌-1എന്‍-1 ബാധിച്ച്‌ മൂന്നു പേരും കഴിഞ്ഞ അഞ്ചു ദിവസത്തിനിടയില്‍ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button