ഡല്‍ഹി: ജൂലായ് ഒന്ന് മുതല്‍ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. 164 വർഷത്തിലേറെ പഴക്കമുള്ള ഇന്ത്യന്‍ പീനല്‍ കോഡ്, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവ നാളെ മുതൽ നിലവിലില്ല.
ഈ മൂന്നു നിയമങ്ങള്‍ ക്ക് പകരമായി ഭാരതീയ നഗ്രിക് സുരക്ഷാ സംഹിത (ബി എൻ എസ് എസ്), ഭാരതീയ ന്യായ സംഹിത (ബി എൻ എസ് ) ഭാരതീയ സാക്ഷ്യ അധീനിയം (ബി എസ് എ) തുടങ്ങിയവയാണ് നാളെ മുതല്‍ നടപ്പില്‍ വരുന്ന നിയമങ്ങള്‍. നേരത്തെ 511 സെക്ഷനുകളുണ്ടായിരുന്നിടത്ത് ഇനി 356 സെക്ഷനുകളാണ് ഈ വിഭാഗത്തില്‍ ഉണ്ടാകുക.
Post Your Comments