KeralaLatest News

35 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം: അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 14

തിരുവനന്തപുരം: 35 തസ്തികകളിൽ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അംഗീകാരം നൽകി. സർവകലാശാലകളിൽ സിസ്റ്റം മാനേജർ, വാട്ടർ അതോറിറ്റിയിൽ കംപ്യൂട്ടർ അസിസ്റ്റന്റ്, ഓപ്പറേറ്റർ, ഭക്ഷ്യസുരക്ഷാവകുപ്പിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്-2 തുടങ്ങിയ തസ്തികകളിലാണ് വിജ്ഞാപനം. ജൂലായ് 15-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 14 വരെ ഓൺലൈനായി അപേക്ഷിക്കാൻ സമയം നൽകും.

കെ.എസ്.ഇ.ബി.യിൽ ഡിവിഷണൽ അക്കൗണ്ട്‌സ് ഓഫീസർ, സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ട്രേഡ്‌സ്‌മാൻ-ടർണിങ്, കെ.എസ്.ഐ.ഡി.സി.യിൽ അറ്റൻഡർ, ഹൈസ്കൂൾ ടീച്ചർ മലയാളം തസ്തികമാറ്റം, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ അറബിക് തുടങ്ങിയവയാണ് പുതുതായി വിജ്ഞാപനം തയ്യാറായ പ്രമുഖ തസ്തികകൾ.

കേരഫെഡിൽ അസിസ്റ്റന്റ്/കാഷ്യർ, വാട്ടർ അതോറിറ്റിയിൽ സർവേയർ തുടങ്ങി എട്ടു തസ്തികകൾക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. കേരഫെഡ്, കാർഷിക വികസന ബാങ്ക് എന്നിവയിൽ ഡ്രൈവർ-കം-ഓഫീസ് അറ്റൻഡന്റ് തുടങ്ങി നാലു തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ യോഗം അനുമതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button