KeralaLatest NewsNews

കാറിനും കെഎസ്ആര്‍ടിസി ബസിനും മുകളില്‍ മരം വീണു, ഒരാള്‍ക്ക് ദാരുണാന്ത്യം: മൂന്ന് പേര്‍ക്ക് പരിക്ക്

ഇടുക്കി: അടിമാലി- കോതമംഗലം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസിനും കാറിനും മുകളിലേക്ക് മരം കടപുഴകി വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. രാജകുമാരി സ്വദേശി ജോസഫാണ് മരിച്ചത്. ശക്തമായ കാറ്റിലും മഴയത്തും റോഡരികില്‍ ചാഞ്ഞു നിന്നിരുന്ന മരം കടപുഴകി വീഴുകയായിരുന്നു.

Read Also : പ്ലസ് വൺ സീറ്റ് പ്രതിസന്ധി: നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

ഇന്ന് ഉച്ചയോടെ കോതമംഗലത്തിനടുത്ത് വില്ലാന്‍ചിറയിലാണ് അപകടം നടന്നത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മരത്തിന്റെ അടിഭാഗമായിരുന്നു കാറിലേക്ക് പതിച്ചത്. ശിഖിരങ്ങളാണ് കെഎസ്ആര്‍ടിസിയുടെ മുകളിലേക്ക് വീണത്.

ബസിന്റെ പിന്‍ സീറ്റില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായിയെന്ന് ആളുകള്‍ പറഞ്ഞു. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button