Latest NewsKeralaIndia

കുവൈറ്റ് ദുരന്തം: മൃതദേഹങ്ങൾ അല്പസമയത്തിനുള്ളിൽ എത്തിക്കും, വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു

ന്യൂഡൽഹി: കുവൈറ്റിലെ മംഗഫിൽ തീപിടിത്തമുണ്ടായ സ്ഥലത്തേക്ക് രക്ഷാ ദൗത്യത്തിനായി ഇന്ത്യൻ വ്യോമസേനയും. ഡൽഹി എയർ ബേസിൽ വ്യോമസേനയുടെ വിമാനങ്ങൾ സജ്ജമായിട്ടുണ്ടെന്നാണ് വിവരം. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ പുറപ്പെട്ടു. മൃതദേഹങ്ങൾ വ്യോമസേനയുടെ സി 130 ജെ വിമാനത്തിൽ ആണ് നാട്ടിലെത്തിക്കുന്നത്.

10.30യോടെ മൃതദേഹങ്ങൾ വിമാനത്താവളത്തിലെത്തുമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ എസ് ഉമേഷ് പറഞ്ഞു. മൃതദേഹങ്ങൾ പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മൃതദേഹങ്ങൾ ഏറ്റുവാങ്ങും. പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകളിൽ മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകുമെന്നും കളക്ടർ പറഞ്ഞു.ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിക്കുക.

45 മൃതദേഹങ്ങളുമായിട്ടാണ് വിമാനം കൊച്ചിയിലെത്തുക. 23 മലയാളികളുടെ മൃതദേഹങ്ങളാണുള്ളത്. മറ്റ് സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹങ്ങള്‍ രാജ്യ തലസ്ഥാനത്തെ വിമാനത്താവളത്തിൽ എത്തിക്കും.തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയര്‍ഫോഴ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി.

അപകടത്തില്‍ മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിവരിൽ മലയാളികൾ 23, തമിഴ്നാട്- ഏഴ്, ഉത്തർപ്രദേശ്- നാല്, ആന്ധ്രാപ്രദേശ്- മൂന്ന്, ബിഹാർ- രണ്ട്, ഓഡീഷ- രണ്ട്, ജാർഖണ്ഡ്- ഒന്ന്, കർണാടക- ഒന്ന്, മഹാരാഷ്ട്ര- ഒന്ന്, പഞ്ചാബ്- ഒന്ന്, പശ്ചിമ ബംഗാൾ- ഒന്ന് എന്നിങ്ങനെയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button