ന്യൂഡല്‍ഹി : തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലേറാനിരിക്കെ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത് . സത്യപ്രതിജ്ഞാ ചടങ്ങില്‍ നിരവധി ലോകനേതാക്കളും തലവന്മാരും പങ്കെടുക്കും. സുരക്ഷ കണക്കിലെടുത്ത് പാര്‍ലമെന്റ് മന്ദിരത്തിന്റെയും രാഷ്ട്രപതിഭവന്റെയും നോര്‍ത്ത് സൗത്ത് ബ്ലോക്കിന്റെയും എല്ലാ ഭാഗത്തും കമാന്‍ഡോകളെയും പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
Read Also:കൊൽക്കത്തയിൽ റെസ്റ്റോറന്റ് ഉടമയെ മർദിച്ച സംഭവം: തൃണമൂൽ എംഎൽഎ ചക്രവർത്തിക്കെതിരെ കേസ്
ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരാകും രാഷ്ട്രപതി ഭവന് പുറത്ത് കാവല്‍ ഒരുക്കുക . അര്‍ദ്ധസൈനികരെയാണ് ചടങ്ങ് നടക്കുന്ന രാഷ്ട്രപതി ഭവനില്‍ അകത്തെ വളയത്തില്‍ വിന്യസിച്ചിരിക്കുന്നത് . അഞ്ച് കമ്പനി അര്‍ദ്ധസൈനിക വിഭാഗങ്ങളും ഡല്‍ഹി ആംഡ് പോലീസ് (ഡിഎപി) ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 2500 ഓളം പോലീസുകാരെ സുരക്ഷയ്ക്കായി വേദിക്ക് ചുറ്റും വിന്യസിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.
ത്രിതല സുരക്ഷയ്ക്ക് പുറമെ ചടങ്ങില്‍ പങ്കെടുക്കുന്ന വിദേശ അതിഥികളുടെയും വിശിഷ്ട വ്യക്തികളുടെയും സുരക്ഷയ്ക്കും കര്‍ശനമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവരുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളില്‍ സ്നൈപ്പര്‍മാരെയും സായുധ പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും. മികച്ച നിരീക്ഷണത്തിനായി വിവിധ സ്ഥലങ്ങളില്‍ ഡ്രോണുകളും വിന്യസിക്കും.
Post Your Comments