നിർമാതാവും മാധ്യമ പ്രവർത്തകനുമായ രാമോജി റാവു അന്തരിച്ചു. 87 വയസായിരുന്നു. ഹൈദരാബാദിലെ പ്രശസ്തമായ രാമോജി ഫിലിം സിറ്റി സ്ഥാപകനായ ഇദ്ദേഹത്തെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസം ഹൈദെരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
read also: തൃശൂര്‍ ഡിസിസിയിലെ കൂട്ടയടി : ജോസ് വള്ളൂര്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ കേസ്
ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കേന്ദ്രമായ രാമോജി ഫിലിം സിറ്റി, 1983 ല്‍ സ്ഥാപിതമായ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഉഷാകിരൻ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള രാമോജി ഗ്രൂപ്പിന്റെ തലവനാണ് രാമോജി റാവു.
തെലുങ്ക് സിനിമയില്‍ നാല് ഫിലിംഫെയർ അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്കിയ സംഭാവനകള്‍ക്ക് 2016 ല്‍ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ്‍ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
തെലുങ്ക് ദിനപത്രമായ ഈനാടിന്റെ ഉടമസ്ഥൻ കൂടിയാണ് രാമോജി റാവു.
Post Your Comments