KeralaLatest News

2 മാസത്തെ വേനലവധിക്ക് ശേഷം കേരളത്തിൽ ഇന്ന് സ്‌കൂളുകൾ തുറക്കുന്നു: ഒന്നാം ക്ലാസിലേക്ക് മൂന്നു ലക്ഷത്തോളം നവാ​ഗതർ എത്തും

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പ്രവേശനോത്സവം. രണ്ടു മാസത്തെ മധ്യവേനലവധിക്ക് ശേഷം സ്കൂളുകൾ ഇന്നു തുറക്കും. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി എളമക്കര സർക്കാർ ഹയർ സെക്കൻ‍ഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ​ഗിക്കും. വ്യത്യസ്തങ്ങളായ പരിപാടികളാണ് ഓരോ സ്കൂളുകളും പ്രവേശനോത്സവത്തിന്റെ ഭാ​ഗമായി സംഘടിപ്പിക്കുക. മൂന്നു ലക്ഷത്തോളം കുട്ടികൾ ഒന്നാം ക്ലാസിലേക്കെത്തും എന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.

കാലവർഷമെത്തിയെങ്കിലും അതൊരു പ്രശ്നമല്ലെന്നും മഴനനയാതെ എന്ത് പ്രവേശനോത്സവമെന്നാണ് സ്കൂളുകളിലെ അധ്യാപകർ പറയുന്നത്. വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്കൂൾ തുറക്കൽ. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ. മാറ്റമില്ലാത്ത പുസ്തകങ്ങൾ ഇതിനകം കുട്ടികളിലേക്കെത്തിക്കഴിഞ്ഞു. വലിയ ഇടവേളക്ക് ശേഷം ഒന്നാം ക്ലാസിൽ അക്ഷരമാലയും തിരികെയെത്തി.

എസ്എസ്എൽസി മൂല്യനിർണ്ണയത്തിലെ മാറ്റമാണ് ഈവർഷത്തെ പ്രധാന ഹൈലൈറ്റ്. 2005ൽ അവസാനിപ്പിച്ച വിഷയങ്ങൾക്കുള്ള മിനിമം മാർക്ക് തിരികെ കൊണ്ടുവരികയാണ്. നിരന്തര മൂല്യനിർണ്ണയത്തിലും ഇനി വാരിക്കോരി മാർക്കുണ്ടാകില്ല. നൂറിനടത്ത് എത്തുന്ന വിജയശതമാനം ഇനി മുതൽ പ്രതീക്ഷിക്കേണ്ട.

shortlink

Post Your Comments


Back to top button