Jobs & VacanciesEducation & Career

പ്ലസ് ടുകാര്‍ക്ക് ഇന്ത്യന്‍ നേവിയില്‍ അഗ്‌നിവീര്‍; ഓണ്‍ലൈന്‍ അപേക്ഷ തീയതി നീട്ടി

പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി ഇന്ത്യന്‍ നേവിയുടെ പുതിയ റിക്രൂട്ട്‌മെന്റ്. അഗ്‌നിവീര്‍ SSR പോസ്റ്റിലേക്കാണ് പുതിയ നിയമനം നടക്കുന്നത്.

മിനിമം പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അഗ്‌നിവീര്‍ എസ്.എസ്.ആര്‍ തസ്തികയില്‍ ആകെ 300 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ നല്‌കേണ്ട അവസാന തീയതി ജൂണ് 5 വരെ നീട്ടിയിട്ടുണ്ട്.

Read Also: കുടുംബ സംഗമത്തില്‍ വിളമ്പിയത് കരടി ഇറച്ചി, നാടവിര ശരീരത്തിലെത്തിയതോടെ ഗുരുതരാവസ്ഥയിലായി ആറ് പേര്‍

തസ്തിക& ഒഴിവ്
ഇന്ത്യന്‍ നേവിയില്‍ അഗ്‌നിവീര്‍ SSR നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്. ആകെ 300 ഒഴിവുകള്‍. ഇന്ത്യയൊട്ടാകെ നിയമനം നടക്കും.

Advt NO: Agniveer (SSR) 02/2024 Batch

പ്രായപരിധി
ഉദ്യോഗാര്‍ഥികള്‍് 2003 നവംബര്‍ 1നും 2007 ഏപ്രില്‍് 30നും ഇടയില്‍ ജനിച്ചവരായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത
10+2 മാതൃകയില്‍ പ്ലസ് ടു വിജയം. (ഗണിതം, ഫിസിക്‌സ് വിഷയങ്ങള്‍ പഠിച്ചിരിക്കണം). പ്ലസ് ടുവില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കുണ്ടായിരിക്കണം.

OR

50 ശതമാനം മാര്‍ക്കോടെയുള്ള മൂന്ന് വര്‍ഷ എഞ്ചിനീയറിങ് ഡിപ്ലോമ. (മെക്കാനിക്കല്‍ / ഇലക്ട്രിക്കല്‍/ ഓട്ടോമൊബൈല്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി/ ഐ.ടി).

OR

50 ശതമാനം മാര്‍ക്കോടെ രണ്ട് വര്‍ഷത്തെ വൊക്കേഷനല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍് (ഗണിതം, ഫിസിക്‌സ് എന്നിവ പഠിച്ചിരിക്കണം)

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍്ക്ക് 30,000 രൂപ മുതല്‍ 45,000 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ ഫീസ്
550 രൂപ + 18 ശതമാനം ജി.എസ്.ടി അപേക്ഷ ഫീസായി നല്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button