Latest NewsNewsInternational

മനുഷ്യ വിസര്‍ജ്യമടങ്ങിയ മാലിന്യ ബലൂണുകളെത്തുന്നു, മുന്നറിയിപ്പ് നല്‍കി ഈ രാജ്യം

സിയോള്‍: ഉത്തര കൊറിയന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് മനുഷ്യ വിസര്‍ജ്യമടങ്ങിയ മാലിന്യ ബലൂണുകള്‍ എത്തുന്നതായി ദക്ഷിണ കൊറിയയുടെ അറിയിപ്പ്. പ്ലാസ്റ്റിക് കവറുകളില്‍ വിവിധ തരത്തിലുള്ള മാലിന്യങ്ങളുമായി എത്തിയ ബലൂണുകളുടെ ചിത്രങ്ങള്‍ ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. ദക്ഷിണ കൊറിയയിലെ ചിയോണ്‍വോണിലെ നെല്‍പാടത്താണ് ഇത്തരമൊരു ബലൂണ്‍ കണ്ടെത്തിയതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്.

Read Also: സഫാരി കാറിൽ ‘ആവേശത്തിലെ അമ്പാൻ സ്റ്റൈൽ സ്വിമ്മിം​ഗ് പൂൾ’: യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി

തകര്‍ന്നുവീണ ബലൂണില്‍ നിന്ന് മാലിന്യം ചിതറിയ നിലയിലാണ് കണ്ടെത്തിയത്. 90ലധികം ബലൂണുകളാണ് ഇത്തരത്തില്‍ കണ്ടെത്തിയതെന്നും നിരവധിയെണ്ണം ഇനിയും അന്തരീക്ഷത്തിലുണ്ടെന്നുമാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ ഇന്നല റിപ്പോര്‍ട്ട് ചെയ്തത്. ചില സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചായിരുന്നു ദക്ഷിണ കൊറിയന്‍ മാധ്യമ വാര്‍ത്തകള്‍. ഇത്തരം ബലൂണുകള്‍ കണ്ടെത്തിയാല്‍ സൈന്യത്തെ അറിയിക്കാനാണ് നിര്‍ദ്ദേശം.

ഉത്തര കൊറിയയില്‍ നിന്നെന്ന് സംശയിക്കുന്ന നിരവധി ബലൂണുകള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കണ്ടെത്തിയതായാണ് സൈനിക വക്താക്കളെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 90ഓളം ബലൂണുകളാണ് നിലവില്‍ കണ്ടെത്തിയിട്ടുള്ളത്. മനുഷ്യ വിസര്‍ജ്യം അടക്കം വിവിധ രീതിയിലുള്ള മാലിന്യങ്ങളാണ് ഇവയില്‍ കണ്ടെത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. ഞായറാഴ്ച ഉത്തര കൊറിയന്‍ പ്രതിരോധ മന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രതിരോധത്തിനായുള്ള ശക്തമായ നടപടിയുണ്ടാവുമെന്നും മാലിന്യ പേപ്പറുകളും അഴുക്കുമെത്തുമെന്നും മുന്നറിയിപ്പ് ദക്ഷിണ കൊറിയയ്ക്ക് നല്‍കിയിരുന്നു.

വര്‍ഷങ്ങളായി ദക്ഷിണ കൊറിയന്‍ അവകാശപ്രവര്‍ത്തകര്‍ ബലൂണുകളില്‍ കൊറിയന്‍ പോപ് സംഗീതം അടങ്ങിയ പെന്‍ഡ്രൈവുകളും അധികാരികളെ വിമര്‍ശിക്കുന്ന കുറിപ്പുകളും ഉത്തര കൊറിയയിലേക്ക് പറത്തി വിടാറുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button