NewsIndiaInternational

നരേന്ദ്ര മോദി – ഷി ചിന്‍പിംഗ് കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായി ഇന്നു കൂടിക്കാഴ്ച നടത്തും. ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിനെതിരായി നിലപാടെടുക്കുന്ന ചൈനയെ അനുനയിപ്പിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. ഉസ്ബെക്കിസ്ഥാന്‍ തലസ്ഥാനമായ താഷ്കെന്റിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. ഷാങ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എ.സ്സി.ഒ) സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് മോദി താഷ്കെന്റിലെത്തിയത്. എ.സ്സി.ഒ സമ്മേളനം നടക്കുമ്പോള്‍ മോദി റഷ്യന്‍ഭരണാധികാരികളുമായും ചര്‍ച്ച നടത്തും.

റഷ്യന്‍ പ്രസിഡന്റ് പുടിനെക്കൊണ്ട് കസാഖിസ്ഥാന്റെയും തുര്‍ക്കിയുടെയും മേല്‍ സമ്മര്‍ദം ചെലുത്താനും മോദി ശ്രമിക്കും. ഈ ദൌത്യങ്ങള്‍ വിജയിച്ചാല്‍ വെള്ളിയാഴ്ച സിയൂളില്‍ നടക്കുന്ന എന്‍.എസ്.ജി പൊതുയോഗം ഇന്ത്യക്ക് അംഗത്വം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button