ആലപ്പുഴ ● ഹയര്‍ സെക്കന്‍ഡറി കഴിഞ്ഞു കുട്ടികൾക്ക് എൻജിനിയറിംഗ് പഠനത്തോട് ഉള്ള താൽപര്യം കഴിഞ്ഞ കുറേ വർഷങ്ങളായി കുറഞ്ഞ് വരികയാണ്. കുട്ടികൾ കുറഞ്ഞതോടെ കേരളത്തിലെ പല സാശ്രയ എൻജിനിയറിംഗ് കോളേജിലെയും അധ്യാപകർ ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്നു .പല കോളേജിലും അധ്യാപകർക്ക് കൃത്യമായി ശമ്പളം നൽകാതെ കോളേജ് മാനേജ്മെന്റ് അവരെ വട്ടം ചുറ്റിക്കുകയാണ്.കഴിഞ്ഞ ദിവസം ടെക് നിക്കൽ യൂണിവേഴ്സിറ്റി അംഗീകാരം നഷ്ടമായ കോളേജുകളിൽ ഒന്നാണ് നൂറനാട് പ്രവർത്തിക്കുന്ന അർച്ചന കോളേജ് ഓഫ് എൻജിനിയറിംഗ് .ഇവിടെ ജോലി ചെയ്യുന്ന അധ്യാപകർക്ക് മാർച്ച് മുതൽ ശമ്പളം നൽകാതെ കബളിപ്പിച്ചു വരുന്നു. ടെക്നിക്കൽ യൂണിവേഴ്സിറ്റി അംഗീകാരം നഷ്ടമായതോടെ പല കുട്ടികളും പഠനം നിർത്തി പോകുന്ന ഈ കോളേജിലെ അധ്യാപകർ ഇപ്പോൾ അങ്കലാപ്പിലാണ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി അനുകൂല ഉത്തരവ് ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ അധ്യാപകർ ഇപ്പോൾ. ഈ വിഷയത്തിൽ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് അടിയന്തിര പരിഹാരം കാണുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.
Post Your Comments