ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ ഭീകരരെ സഹായിച്ചോ എന്നറിയാന്‍ ഇവരെ വിശദമായി ചോദ്യം ചെയ്യും. ഇന്നലെ വ്യോമസേന അംഗങ്ങളെയും വഹിച്ച് വന്ന രണ്ട് വാഹനങ്ങള്‍ക്ക് നേരെയാണ് ഇന്നലെ ഭീകരര്‍ വെടിയുതിര്‍ത്തത്.
Read Also: ജ്വല്ലറികളിലേക്ക് സ്വര്‍ണവുമായി എത്തിയ യുവാവിനെ ആക്രമിച്ച് 1.75 കോടിയുടെ സ്വര്‍ണം കവര്‍ന്നു
ആക്രമണത്തില്‍ ഒരു വ്യോമസേന അംഗം വീരമൃത്യു വരിക്കുകയും 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഒരു വ്യോമസേന അംഗത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം ഭീകരര്‍ കാടുകളില്‍ അഭയം തേടിയിരിക്കുകയാണെന്നാണ് സൈന്യത്തിന്റെ നിഗമനം. സൈന്യവും പൊലീസും ചേര്‍ന്നാണ് പൂഞ്ചിലെ വിവിധ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുന്നത്.
Post Your Comments