ബെംഗളൂരു : സ്ത്രീകളുടെ ടോയ്ലറ്റില് ഒളിഞ്ഞു നോക്കിയ ജീവനക്കാരന് അറസ്റ്റില്‍. ബെംഗളൂരുവിലെ പ്രശസ്ത ഹോട്ടലായ കോറമംഗലയിലെ വാസുദേവ അഡിഗ ഹോട്ടലിലെ ജീവനക്കാരനായ ഗൗസ് ആണ് അറസ്റ്റിലായത്.
ടോയ്ലറ്റില് കയറുമ്പോള്‍ വാതിലിനു മുകളിലൂടെ ഒരാള്‍ എത്തി നോക്കുന്നത് കണ്ടതോടെ സംഭവം പുറത്തറിയുകയായിരുന്നു. ഇയാളെ കണ്ടപ്പോള്‍ യുവതി ബഹളം വച്ചു അപ്പോള്‍ ജീവനക്കാരന് ഓടി. യുവതി ഇക്കാര്യം ഹോട്ടല്‍ അധികൃതരോട് പറഞ്ഞപ്പോള്‍ തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ അങ്ങനെ ചെയ്യില്ലെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ പരാതിയില്‍ ഉറച്ചു നിന്ന യുവതി ടോയ്ലറ്റിന് പുറത്തു സ്ഥാപിച്ച സിസിടിവി ക്യാമറ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. ക്യാമറ ദൃശ്യങ്ങളില്‍ ഒരാള്‍ ടോയ്ലറ്റിനുള്ളിലേക്ക് കടന്നു പോകുന്നത് വ്യക്തമായിരുന്നു. തുടര്‍ന്ന് യുവതി പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം യുവതിയും സുഹൃത്തും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതല്ലെന്നും റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതി ടോയ്ലറ്റില് പോകാന്‍ അനുവാദം ചോദിച്ചു വരുകയായിരുന്നെന്നും മാനേജര്‍ മധു പറഞ്ഞു.
Post Your Comments