കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എലത്തൂരില്‍ ബാല വിവാഹമെന്ന് പരാതി. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിക്കെതിരെ കേസ്. പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തുവെന്നാണ് കേസ്. പെണ്‍കുട്ടിയെ ജൂവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
Read Also: കേരളത്തില്‍ വ്യാപക പരിശോധന: സ്വര്‍ണം, പണം, മദ്യമടക്കം 33 കോടിയുടെ വസ്തുക്കള്‍ പിടിച്ചെടുത്തു
പതിനഞ്ച് വയസ് പ്രായമേ ഉള്ളൂ എന്ന് പെണ്‍കുട്ടി തന്നെയാണ് മൊഴി നല്‍കിയിരിക്കുന്നത്. യുവാവും പെണ്‍കുട്ടിയും കുടുംബമായി വെസ്റ്റ്ഹില്ലില്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. രേഖകള്‍ പരിശോധിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments