Latest NewsNewsInternational

എച്ച്5 എൻ1: പെൻഗ്വിനുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, മനുഷ്യരിലേക്കും പടരാൻ സാധ്യത

2023 ഒക്ടോബറിലാണ് ഈ മേഖലയിലെ കടൽ പക്ഷികളിൽ എച്ച്5 എൻ1 വൈറസ് ബാധ സ്ഥിരീകരിക്കുന്നത്

ലണ്ടൻ: സൗത്ത് ജോർജിയ ദ്വീപിലെ പെൻഗ്വിനുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മാരക വൈറസായ ഏവിയൻ ഇൻഫ്ലുവൻസ (എച്ച്5 എൻ1) ആണ് പെൻഗ്വിനുകളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടൽ പക്ഷികളിലും, സസ്തനികളിലും ഇതിനുമുൻപും ഈ വൈറസ് റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ, ജെന്റൂ, കിംഗ് പെൻഗ്വിനുകളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പെൻഗ്വിനുകളുടെ ആവാസ വ്യവസ്ഥയായ ജോർജിയ ദ്വീപിൽ രോഗം റിപ്പോർട്ട് ചെയ്തത് വളരെ ആശങ്കയോടെയാണ് ഗവേഷകർ കാണുന്നത്.

2023 ഒക്ടോബറിലാണ് ഈ മേഖലയിലെ കടൽ പക്ഷികളിൽ എച്ച്5 എൻ1 വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പെൻഗ്വിനുകൾക്ക് പുറമേ, മാകാറോനിസ്, ഇൻസ്റ്റാബ് ചിൻട്രാപ്പ് സ്പീഷിസുകളും ദ്വീപിലുണ്ട്. 1996-ലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തുന്നത്. നിലവിൽ, ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ വൈറസിന്റെ സാന്നിധ്യമുണ്ട്. എച്ച്5 എൻ1 പക്ഷിപ്പനി മനുഷ്യരിലേക്കും മറ്റ് ജീവികളിലേക്കും പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. 2020-ൽ മനുഷ്യരിലും എച്ച്5 എൻ1 റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് 12 കേസുകളാണ് സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Also Read: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു, 10 ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

shortlink

Post Your Comments


Back to top button