Latest NewsNewsInternational

കടലാമയുടെ ഇറച്ചി കഴിച്ചു: 9 പേർക്ക് ദാരുണാന്ത്യം, 78 പേർ ആശുപത്രിയിൽ

സാൻസിബാർ: കടലാമയുടെ ഇറച്ചി കഴിച്ച് ഒൻപത് പേർക്ക് ദാരുണാന്ത്യം. 78 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മരണപ്പെട്ടവരിൽ എട്ടു പേർ കുട്ടികളാണ്. സാൻസിബാർ ദ്വീപസമൂഹത്തിലെ പെംബ ദ്വീപിലാണ് ഈ ദുരന്തം നടന്നത്. പ്രദേശവാസികൾ കടലാമയുടെ ഇറച്ചി ഭക്ഷിച്ചത് ചൊവ്വാഴ്ചയാണ്. തുടർന്ന് ഇവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ നേരിടാൻ തുടങ്ങി.

Read Also: കുഴല്‍ കിണറില്‍ വീണയാള്‍ മരിച്ചു, യുവാവിനെ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന് സംശയം: മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

മരണപ്പെട്ടവരെല്ലാം കടലാമയുടെ ഇറച്ചി കഴിച്ചിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ലാബ് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സാൻസിബാറിലെ ജനങ്ങളെ സംബന്ധിച്ച് കടലാമയുടെ മാംസം സ്വാദിഷ്ടമായ വിഭവങ്ങളിലൊന്നാണ്. എന്നാൽ, ഈ ഈ ഇറച്ചി പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. അതുകൊണ്ടുതന്നെ കടലാമയുടെ ഇറച്ചി കഴിക്കരുതെന്ന് അധികൃതർ നേരത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ദുരന്തനിവാരണ സംഘത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 2021 നവംബറിൽ സമാനമായ ദുരന്തം ഇവിടെ സംഭവിച്ചിരുന്നു.

Read Also: 11 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button