തൃശൂർ : ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മുഖ്യപ്രതി ഷിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഷിജുവിന് ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. വനിതാ ദിനമായ ഇന്നലെയാണ് പ്രായപൂർത്തിയാകാത്ത വനവാസി പെൺകുട്ടിയെ മൂന്ന് പേർ മദ്യം നൽകി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
കുട്ടി താമസിക്കുന്ന ഊരിന് സമീപത്ത് വച്ചായിരുന്നു സംഭവം. വീടിന് സമീപത്തെത്തിയ പരിചിതനായ ഒരാൾ കുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുയും സമീപത്തുള്ള പാറയ്ക്കടുത്ത് കൊണ്ടുപോയി പീഡിപ്പിച്ചു. ശേഷം, ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരും കുട്ടിയെ പീഡിപ്പിച്ചു.
പിന്നീട്, പ്രതികൾ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. അവശയായ പെൺകുട്ടിയെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ പൂർണ്ണ നഗ്നയായി കണ്ടെത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Post Your Comments