മുംബൈ: പരീക്ഷാ സമ്മർദ്ദം താങ്ങാൻ കഴിയാതെ വന്നതോടെ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മുംബൈയിലാണ് സംഭവം. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് 15-കാരനെ കണ്ടത്. വീട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, അതിനു മുൻപ് തന്നെ മരണം സ്ഥിരീകരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുകാർക്ക് കൈമാറി.
വിഷാദവും പരീക്ഷ സമ്മർദ്ദവുമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ച പ്രധാന ഘടകങ്ങൾ. സംഭവ സമയത്ത് വിദ്യാർത്ഥി വീട്ടിൽ തനിച്ചായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കൾ രണ്ട് പേരും ജോലിക്ക് പോയ സമയത്താണ് കുട്ടി ആത്മഹത്യ ചെയ്തത്. വലിയ തോതിൽ പരീക്ഷാ സമ്മർദ്ദം ഉണ്ടെന്ന കാര്യം കുട്ടി, തൻ്റെ സുഹൃത്തുക്കളുമായി പങ്കുവെച്ചതായാണ് സൂചന.
Also Read: ഭീതിയൊഴിതെ അതിരപ്പിള്ളി, എണ്ണപ്പന തോട്ടത്തിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം
Post Your Comments