കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ അധ്യാപകന് കുത്തേറ്റു. സിവില്‍ എഞ്ചിനീയറിങ് അധ്യാപകന്‍ ജയചന്ദ്രനാണ് കുത്തേറ്റത്. പൂര്‍വ വിദ്യാര്‍ഥിയായ തമിഴ്‌നാട് സ്വദേശി വിനോദ് കുമാറാണ് കുത്തിയത്. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിലെ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
Read Also: ‘വിദ്യാർഥികളെ വിളിച്ചുകൂട്ടി മദ്യപിക്കുന്ന അധ്യാപകർ’: അവിശുദ്ധ കൂട്ടുകെട്ടെന്ന് മുൻ വിസി
ജയചന്ദ്രന് കഴുത്തിനും വയറിനും പരിക്കേറ്റിട്ടുണ്ട്. സേലം സ്വദേശിയായ വിനോദ് കുമാര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. അധ്യാപകനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് എത്തി. സംഭവത്തില്‍ മാതാപിതാക്കള്‍ തനിക്ക് നല്‍കിയ പരാതി ഡിജിപിക്ക് കൈമാറി. സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ഡിജിപി മറുപടി നല്‍കി. ഇതില്‍ നിന്നും എസ്എഫ്‌ഐയുടെ പങ്ക് വ്യക്തമാണ്. സംസ്ഥാനത്ത് ചില ശക്തികള്‍ അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments