ന്യൂഡല്‍ഹി ● രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 5 പൈസയും ഡീസല്‍ ലിറ്ററിന് ₹ 1.26 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.
കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.
ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് ₹ 65.65 ഉം സീസല്‍ ലിറ്ററിന് ₹ 59.93 ഉം ആയിരിക്കും പുതുക്കിയ വിലയെന്ന് രാജ്യത്തെ ഏറ്റവും വലിയ എണ്ണവ്യാപാരികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിലും പ്രാദേശിക നികുതികള്‍ അനുസരിച്ച് വിലയില്‍ മാറ്റമുണ്ടാകും.
ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായവര്‍ധനവും, രൂപ-ഡോളര്‍ വിനിമയ നിരക്കിലുണ്ടായ മാറ്റവുമാണ് ഇന്ധനവില വര്‍ധനവിന് പ്രേരിപ്പിച്ചതെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.
Post Your Comments