ഡല്‍ഹി: കേന്ദ്രത്തെ ഭയന്ന് എഎപി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ പാലിക്കുന്നില്ലെന്നാരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യ തലസ്ഥാനത്ത് ഭരണം നടത്തുന്നതിന് തനിക്ക് നൊബേല്‍ സമ്മാനം നല്‍കണമെന്നും അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി.
Read Also: ഏവരും ഉറ്റുനോക്കുന്ന ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ കേന്ദ്രനേതൃത്വം
‘ഡല്‍ഹിയിലെ സ്കൂളുകളുടെയും ആശുപത്രികളുടെയും നിര്‍മ്മാണം തടസപ്പെടുത്താന്‍ ബിജെപി ശ്രമിച്ചു. അവരുടെ മക്കളെ പോലെ നിര്‍ധനരുടെ കുട്ടികള്‍ക്കും ഒരേ നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹമൊന്നും ബിജെപിക്കില്ല. ഡല്‍ഹിയില്‍ എങ്ങനെയാണ് ഭരണം നടത്തുന്നതെന്ന് എനിക്ക് മാത്രമേ അറിയൂ, അതിന് എനിക്കൊരു നൊബേല്‍ സമ്മാനം തന്നെ ലഭിക്കണം,’ കെജ്രിവാള് വ്യക്തമാക്കി.
Post Your Comments