KeralaLatest NewsNews

മാനന്തവാടിയിലെ കൊലയാളി കാട്ടാനയെ മയക്കുവെടി വെച്ച് പിടുകൂടും: ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് വനംമന്ത്രി

കോഴിക്കോട്: വയനാട് മാനന്തവാടിയിൽ ഒരാളെ കൊന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടുകൂടുമെന്ന് വ്യക്തമാക്കി വനംമന്ത്രി എ കെ ശശീന്ദ്രൻ. ആനയെ മയക്കുവെടി വെക്കുകയാണ് ഏക പോംവഴിയെന്ന് അദ്ദേഹം പറഞ്ഞു. കോടതിയെ സാഹചര്യം അറിയിക്കുമെന്നും കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രതിഷേധം കാരണം ഉദ്യോഗസ്ഥർക്ക് നടപടികൾ എടുക്കാൻ സാധിക്കുന്നില്ലെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സ്ഥിതിഗതികൾ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടക വനം വകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് തുറന്നുവിട്ട കാട്ടാന ഇന്ന് രാവിലെയാണ് കേരള അതിർത്തി കടന്ന് വയനാട്ടിൽ എത്തിയത്. ആനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. കാട്ടാനയുടെ റേഡിയോ കോളർ സിഗ്നൽ നൽകാൻ കർണാടക തയ്യാറായില്ലെന്ന് കേരള വനം വകുപ്പ് ആരോപിച്ചു. കൂടാതെ, പലതവണ കത്തയച്ചിട്ടും ആന്റീനയും റിസീവറും ലഭ്യമാക്കിയില്ലെന്നും കേരളം വ്യക്തമാക്കി. എന്നാൽ, കേരളത്തിന്റെ വാദങ്ങൾക്കെതിരെ കർണാടക വനം വകുപ്പും രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button