തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ കേരളാ ബജറ്റ് അവതരിപ്പിക്കുകയാണ്. കോവിഡ് പ്രതിസന്ധിയിൽനിന്നു കരകയറിയ ടൂറിസം രംഗം വികസനത്തിന്റെ പടിവാതിലിലാണ്. സംസ്ഥാനത്തിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണ്. ന്യായമായ ഒരു ചെലവും സർക്കാർ വെട്ടിക്കുറച്ചിട്ടില്ലെന്നും ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിൽവർലൈൻ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. വന്ദേഭാരത് എക്സ്പ്രസ് വന്നതോടുകൂടി ഇടതുപക്ഷസർക്കാർ പറഞ്ഞകാര്യങ്ങളുടെ യാഥാർഥ്യം ജനങ്ങൾക്കു വ്യക്തമായി. കേരളത്തിന്റെ റെയിൽ വികസനം കേന്ദ്രം അവഗണിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യാത്രക്കാർ ദുരിതത്തിലാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുമായി മുന്നോട്ടുപോകും. തിരുവനന്തപുരം മെട്രോയ്ക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments