ന്യൂഡല്‍ഹി: 2024ല്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന് എടുത്തുപറഞ്ഞ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ‘അടുത്ത അഞ്ച് വര്‍ഷം വികസനത്തിന്റെ കാലമാണ്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും സാമ്പത്തിക വളര്‍ച്ചയുണ്ട്. ഇന്ത്യയ്ക്ക് മാക്രോ ഇക്കണോമിക് സ്ഥിരതയുണ്ട്. നിക്ഷേപങ്ങള്‍ ശക്തമാണ്. സമ്പദ് വ്യവസ്ഥ നന്നായി പ്രവര്‍ത്തിക്കുന്നു’,അവര്‍ ചൂണ്ടിക്കാണിച്ചു.
Read Also: 2047ല്‍ വികസിത ഭാരതം ലക്ഷ്യം, മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് കേന്ദ്ര ധനമന്ത്രി
സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയാന്‍ ശ്രമിക്കും.ഇതിനായി വാക്‌സിനേഷന്‍ നടത്തും.
മിഷന്‍ ഇന്ദ്രധനുഷില്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കും.
പുതിയ മെഡിക്കല്‍ കോളേജുകള്‍ തുറക്കും. ഇതിനായി കമ്മിറ്റി രൂപീകരിക്കും.
9 മുതല്‍ 14 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ നല്‍കും.
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും.
വിളകളില്‍ നാനോ ഡിഎപി ഉപയോഗിക്കും.
ക്ഷീരവികസന രംഗത്ത് നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തും. ക്ഷീരകര്‍ഷകരെ പ്രോത്സാഹിപ്പിക്കും. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ വികസനത്തിന് ഒരു പുതിയ നിര്‍വചനം സൃഷ്ടിക്കും.
ആശ വര്‍ക്കര്‍മാരും അങ്കണവാടി ജീവനക്കാരും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കും. എല്ലാ മാസവും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും.
. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ മേഖലയില്‍ രണ്ട് കോടി വീടുകള്‍ കൂടി നിര്‍മ്മിക്കും
പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന വിപുലീകരിക്കും.
യുവശക്തി സാങ്കേതിക പദ്ധതി തയ്യാറാക്കും.
മൂന്ന് റെയില്‍ ഇടനാഴികള്‍ ആരംഭിക്കും.
പാസഞ്ചര്‍ ട്രെയിനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.
പ്രധാനമന്ത്രി ഗതി ശക്തി യോജനയ്ക്ക് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. ചരക്ക് ഗതാഗത പദ്ധതിയും വികസിപ്പിക്കും.
40,000 സാധാരണ റെയില്‍വേ കോച്ചുകള്‍ വന്ദേ ഭാരത് ആക്കി മാറ്റും.
Post Your Comments