കൊച്ചി: ആനവേട്ടക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ ജാമ്യം സ്വയം റദ്ദാക്കി ജയിലിലേക്ക് തിരികെപ്പോയി. വനം ഉദ്യോഗസ്ഥരുടെ മര്‍ദനം മൂലമുണ്ടായ ഗുരുതര പരിക്കുകള്‍ക്ക് ചികില്‍സിക്കാന്‍ വഴിയില്ലാത്തതും, ജോലിചെയ്യാന്‍ ആരോഗ്യമില്ലാതെ ജീവിതം വഴിമുട്ടിയതു കൊണ്ടും മകനെ തിരിച്ച് ജയിലില്‍ അയയ്ക്കുകയായിരുന്നുവെന്ന് 12-ാം പ്രതി അജി ബ്രൈറ്റിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇരുപതോളം കേസുകളാണ് അജിയ്ക്കെതിരെയുള്ളത്. ഇവയ്ക്കെല്ലാമായി അടിക്കടി കോടതികളില്‍ ഹാജരാകേണ്ടതിനാല്‍ യാത്രയുടെ ചെലവും കണ്ടെത്തേണ്ടതുണ്ട്. ഇതിനൊന്നും വഴികാണാതെയാണ് ജയില്‍ജീവിതം അജി സ്വയം തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നുമാസത്തെ ജയില്‍വാസത്തിനുശേഷം ഇക്കഴിഞ്ഞ നവംബറിലാണ് പ്രതി ജാമ്യത്തിലിറങ്ങിയത്.
Post Your Comments