മുംബൈ: മുംബൈയിൽ ട്രെയിൻ ഇടിച്ച് മൂന്ന് റെയിൽവേ ജീവനക്കാർക്ക് ദാരുണാന്ത്യം. റെയിൽവേ അറ്റകുറ്റപ്പണിക്കിടെയാണ് അപകടം ഉണ്ടായത്. വസായിയിലെ സിഗ്നലിംഗ് ജോലിക്കിടെ ലോക്കൽ ട്രെയിൻ തട്ടിയാണ് ജീവനക്കാർ മരിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം തകരാറിലായ ചില സിഗ്നലിംഗ് പോയിന്റിംഗിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് ജീവനക്കാർ ട്രാക്കിൽ ഇറങ്ങിയത്.
ഭയന്തറിലെ ചീഫ് സിഗ്നലിംഗ് ഇൻസ്പെക്ടർ വാസു മിത്ര, ഇലക്ട്രിക്കൽ സിഗ്നലിംഗ് മെയിന്റനർ സോമനാഥ് ഉത്തം ലംബുത്രെ, സഹായി സച്ചിൻ വാംഖഡെ എന്നിവരാണ് മരിച്ചത്. ഇവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 55,000 രൂപ വീതം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് പശ്ചിമ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു.
Also Read: തൊണ്ടിമുതല്‍ കടത്തിയ കേസ്: എസ്ഐ നൗഷാദ് അറസ്റ്റില്‍
Post Your Comments