ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്ന ജനുവരി 22ന് 15 സംസ്ഥാനങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചു. കേന്ദ്ര ഭരണപ്രദേശങ്ങളായ പുതുച്ചേരിയും ഛണ്ഡിഗഡും അവധി പ്രഖ്യാപിച്ചതില്‍ ഉള്‍പ്പെടുന്നു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഛണ്ഡിഗഡ്, പുതുച്ചേരി, എന്നിവിടങ്ങളില്‍ 22ന് വൈകുന്നേരം വരെ അവധിയായിരിക്കും. ഗുജറാത്ത്, ഹരിയാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്, ഒഡീഷ, അസം, ത്രിപുര, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഉച്ചവരെയാണ് അവധി.
കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. യുപിയില്‍ മദ്യശാലകള്‍ക്കും അവധിയായിരിക്കും.
അതേസമയം, രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാരം വിറ്റ സംഭവത്തില്‍ ആമസോണിന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസയച്ചു. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് നോട്ടീസയച്ചത്. ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഉല്പന്നം വില്ക്കാന് ശ്രമിച്ചതിനാണ് നടപടി.
Post Your Comments