Latest NewsNewsIndia

അയോധ്യയിലെ താപനില ഇനി മലയാളത്തിൽ അറിയാം! തൽസമയ കാലാവസ്ഥാ വിവരങ്ങൾക്കായി പുതിയ വെബ് പേജ് എത്തി

പ്രാണപ്രതിഷ്ഠ ചടങ്ങിന് നാല് ദിവസം മാത്രം ബാക്കി നിൽക്കെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം

അയോധ്യ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി പുതിയ വെബ് പേജ് അവതരിപ്പിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അയോധ്യയിലെ കാലാവസ്ഥാ വിവരങ്ങൾ തൽസമയം കഴിയുന്ന വെബ്സൈറ്റാണ് പുറത്തിറക്കിയിരിക്കുന്നത്. ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് നാല് ദിവസം മാത്രം ബാക്കി നിൽക്കെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം. അന്തരീക്ഷ താപനില, മഴ സാധ്യത എന്നിങ്ങനെ കാലാവസ്ഥയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും വെബ്സൈറ്റിലൂടെ അറിയാൻ സാധിക്കുന്നതാണ്.

അയോധ്യയ്ക്ക് പുറമേ, പ്രയാഗ്രാജ്, ലക്നൗ, ന്യൂഡൽഹി, വാരണാസി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ കാലാവസ്ഥാ വിവരങ്ങളും വെബ് പേജിൽ ലഭ്യമാകും. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, ഉറുദു, ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങി വിവിധ ഭാഷകളിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ കഴിയുന്ന തരത്തിലാണ് വെബ് പേജിന്റെ ക്രമീകരണം. ഇതിനോടൊപ്പം ഏഴ് ദിവസത്തെ സൂര്യോദയ സമയവും, സൂര്യാസ്തമയ സമയവും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാകും. ജനുവരി 22-നാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങ്.

Also Read: ഹിമാചൽ പ്രദേശിൽ താപനില താഴുന്നു, ഉയർന്ന പ്രദേശങ്ങളിൽ അതിശക്തമായ മഞ്ഞുവീഴ്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button