ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ കതിര്‍മണ്ഡപത്തില്‍ പ്രധാനമന്ത്രി നരേന്ദമോദി, നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരടക്കമുള്ള താരനിരയെ സാക്ഷിയാക്കി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയായി. മാവേലിക്കര സ്വദേശി ശ്രേയസ് മോഹനാണ് വരന്.
ഇപ്പോഴിതാ അര മണിക്കുറിനുള്ളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ഭാഗ്യയും ശ്രേയസും. സംസ്ഥാനത്തു നടപ്പാക്കിയ കെ-സ്മാര്‍ട് പദ്ധതി വഴി അപേക്ഷ നല്കി മിനിറ്റുകള്‍ക്കുള്ളിലാണ് സര്‍ട്ടിഫിക്കറ്റ് ലഭ്യമായത്. ഇതിന്റെ വാര്‍ത്ത മന്ത്രി എം ബി രാജേഷാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്.
read also: മഥുരയിൽ മഹാക്ഷേത്രം ഉയരണം, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ അഭിമാനിക്കണം: ഹേമമാലിനി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഇന്ന് ഗുരുവായൂരില്‍ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടാണ്. കെ സ്മാര്‍ട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളില്‍ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സര്‍ട്ടിഫിക്കറ്റ് ഗുരുവായൂര്‍ നഗരസഭയുടെ കൗണ്ടറില്‍ നിന്ന് കൈപ്പറ്റി. ഇതിന് മുമ്ബ് തന്നെ ഓണ്‍ലൈൻ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത്.
കെ സ്മാര്‍ട്ട് നമ്മുടെ നഗരസഭകളെ ഡബിള്‍ സ്മാര്‍ട്ടാക്കുകയാണ്.
Post Your Comments