Kerala

മാനനഷ്ടക്കേസ്: ജോമോന്‍ പുത്തന്‍പുരയ്ക്കലിന് പി.പി തങ്കച്ചന്റെ നോട്ടീസ്

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉന്നയിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരേ യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ മാനനഷ്ടക്കേസിന് നോട്ടീസ് നല്‍കി. ഒരു കോടി രൂപാ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.

ജിഷയുടെ പിതൃത്വവുമായി ഈ കോണ്‍ഗ്രസ് നേതാവിന് ബന്ധമുണ്ടെന്നും സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്നാണ് ജിഷ കൊല്ലപ്പെട്ടതെന്നും ജോമോന്‍ ആരോപിച്ചിരുന്നു.ആരോപണം നിഷേധിച്ച്‌ തൊട്ടടുത്ത ദിവസം തന്നെ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ രംഗത്തെത്തിയിരുന്നു.തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button