KeralaLatest NewsNews

കരുവന്നൂര്‍ ബാങ്കില്‍ രഹസ്യ അക്കൗണ്ടുകള്‍ വഴി നൂറു കോടി രൂപയുടെ കളളപ്പണ ഇടപാട് നടന്നു,മന്ത്രി പി രാജീവ് സംശയനിഴലില്‍

ബാങ്ക് തട്ടിപ്പ് കേസില്‍ മന്ത്രി പി. രാജീവില്‍ നിന്ന് ഇഡി മൊഴിയെടുക്കും

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മന്ത്രി പി. രാജീവില്‍ നിന്ന് ഇഡി മൊഴിയെടുക്കും. നിയമ വിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ പി. രാജീവിന്റെ ഇടപെടലുണ്ടായെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് മൊഴിയെടുക്കുന്നത്. പി രാജീവിനെതിരെ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാര്‍ ഇഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് പി. രാജീവ് സമ്മര്‍ദ്ദം ചെലുത്തിയതെന്നാണ് മൊഴി. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ഇഡി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Read Also: ഇന്ത്യക്കാരാണോ? എങ്കിൽ ഈ 62 രാജ്യങ്ങളിലേക്ക് വിസ വേണ്ട, പട്ടിക ഇങ്ങനെ

കരുവന്നൂര്‍ ബാങ്കിലെ സിപിഎമ്മിന്റെ 25 രഹസ്യ അക്കൗണ്ടുകള്‍ വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് നടന്നെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചത്. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ഹര്‍ജിയിലാണ് ഇഡി അന്വേഷണ പുരോഗതി അറിയിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button